Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരുക്കേറ്റു

പരുക്കേറ്റ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (10:54 IST)
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരുക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്ട് കെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിഗ് ബിയ്ക്ക് പരുക്കേറ്റത്. താരം തന്നെയാണ് ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. ഹൈദരബാദില്‍ വെച്ചായിരുന്നു ചിത്രീകരണം. 
 
പരുക്കേറ്റ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്. വാരിയെല്ലിന് ക്ഷതമേറ്റ താരത്തെ ഹൈദരബാദിലെ എഐജി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സിടി സ്‌കാന്‍ എടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. 
 
പരുക്ക് വേദനാജനകമാണെന്നും ഇപ്പോള്‍ ആരാധകരെ കാണാന്‍ പ്രയാസമാണെന്നും ആരും മുംബൈയിലെ വസതിക്ക് പുറത്ത് എത്തരുതെന്നും താരം അഭ്യര്‍ത്ഥിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments