ചൊവ്വാഴ്ച് നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാല്‍ എക്‌സിക്യൂട്ടീവ് വൈകുകയാണ്. സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ജഗദീഷിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഒരു വിഭാഗത്തിനുണ്ട്.
എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്‍പായി ഡബ്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്താനും നീക്കം നടക്കുന്നതായി സൂചനയുണ്ട്. കൂടാതെ ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജഗദീഷാണ് അമ്മയില്‍ നിന്നും ശക്തമായ നിലപാടുമായി രംഗത്ത് വന്നത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ലൈംഗിക ചൂഷണം നടത്തുന്ന വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരണമെന്നും അവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും ജഗദെഷ് പറഞ്ഞിരുന്നു. ഇതെല്ലാം കാരണം അമ്മയില്‍ ഒരു വിഭാഗത്തിന് ജഗദീഷ് ജനറല്‍ സെക്രട്ടറിയാകണമെന്ന് ആവശ്യമുണ്ട്.