Publish Date: Thu, 12 Sep 2024 (13:58 IST)
Updated Date: Thu, 12 Sep 2024 (14:00 IST)
ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചലച്ചിത്രമേഖലയില്‍ 21 സംഘടനകളാണുള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്.
17 നടന്മാരും 3 നടിമാരുമാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നതായി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഫെഫ്കയുടെ ജനറല്‍ കൗണ്‍ശില്‍ അംഗീകരിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് ഇവരെ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രേഡ് യൂണിയന്‍ രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നാണ് ഫെഫ്ക നേതൃത്വം അറിയിച്ചിട്ടുള്ളതെന്ന് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.