Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു പണിയുമില്ലാത്തവര്‍ക്ക് ഈ പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു'; സദാചാരവാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി അമൃത സുരേഷ്

Amritha Suresh reply to bad comments
, ചൊവ്വ, 31 മെയ് 2022 (12:36 IST)
തന്റെ വ്യക്തി ജീവിതത്തിലേക്ക് കയറിവന്ന് അനാവശ്യ അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്ത് ഗായിക അമൃത സുരേഷ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ പ്രണയ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കടിയിലെല്ലാം പലവിധത്തിലുള്ള മോശം കമന്റുകളും അഭിപ്രായങ്ങളും വന്നു. അത്തരം സദാചാര കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കുകയാണ് അമൃത ഇപ്പോള്‍. 
 
' മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിലേക്ക് കയറിവന്ന് വിധിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു പണിയുമില്ലാത്തവര്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു' എന്ന രസകരമായ ക്യാപ്ഷനോടെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമൃത. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)


ഗോപി സുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അമൃതയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. 'എന്റെ' എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാട്ടുപൂക്കളെപ്പോലെ'; വീണ്ടും മീര ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍