മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ജോഷി ഒരുക്കിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി നടന്‍ ആനന്ദ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായിയായ രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് എത്തിയത്. എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ ബിജു മേനോന്‍ തന്നോട് ചോദിച്ചിരുന്നതായും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആനന്ദ് പറഞ്ഞു.
ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന പടം എന്തിനാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. അങ്ങനെ ഒരു സിനിമ ചെയ്തതില്‍ ഖേദമുണ്ട്. സിനിമയ്ക്ക് വിളിച്ചു, ഞാന്‍ പോയി. മോഹന്‍ലാലിന്റെ പിന്നില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം. ഞാന്‍ എന്തിനാണ് ആ സിനിമ ചെയ്തത് എന്ന് ആലോചിച്ച് പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. ആനന്ദ് പറഞ്ഞു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു പോയി. അത് ചെയ്തു. ആദ്യം 10 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി. ആ സിനിമയുടെ സെറ്റില്‍ വെച്ച് ആനന്ദ് എന്തിനാണ് ഈ ക്യാരക്ടര്‍ ചെയ്യുന്നതെന്ന് ബിജു മേനോന്‍ ചോദിച്ചിരുന്നു. ബിജു മേനോന്‍ അക്കാര്യം ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ആനന്ദ് പറഞ്ഞു.