Webdunia - Bharat's app for daily news and videos

Install App

കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

സുബിന്‍ ജോഷി
ഞായര്‍, 3 ജനുവരി 2021 (23:07 IST)
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 51 വയസായിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.
 
ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
 
രാത്രി എട്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിക്കുകയായിരുന്നു.
 
‘അറബിക്കഥ’ എന്ന സിനിമയിലെ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം’ എന്ന കവിതയാണ് അനില്‍ പനച്ചൂരാനെ മലയാളത്തില്‍ വലിയ പ്രശസ്തിയിലേക്ക് പിടിച്ചുയര്‍ത്തിയത്. ആ സിനിമയിലെ തന്നെ ‘തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...’ എന്ന ഗാനവും ഏറെ ജനപ്രീതി നേടി.
 
കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ...’ എന്ന ഗാനവും വലിയ ഹിറ്റായി. മാണിക്യക്കല്ല്, ഭ്രമരം, മാടമ്പി, നസ്രാണി, പരുന്ത്, ബോഡിഗാര്‍ഡ്, സീനിയേഴ്‌സ്, ലൌഡ് സ്പീക്കര്‍, സൈക്കിള്‍, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ വളരെ വ്യത്യസ്തവും ജനപ്രീതിയാര്‍ജ്ജിച്ചതുമായി.
 
ഒരു ഗാനരചയിതാവ് എന്നതിലുപരി ഒരു കവി എന്ന നിലയില്‍ അനില്‍ പനച്ചൂരാന്‍ ഏറെ അംഗീകരിക്കപ്പെട്ടു. വലയില്‍ വീണ കിളികള്‍, കണ്ണീര്‍ കനലുകള്‍, ഒരു മഴ പെയ്‌തെങ്കില്‍, അനാഥന്‍, പ്രണയകാലം തുടങ്ങിയവയാണ് അനില്‍ പനച്ചൂരാന്‍റെ പ്രധാന കവിതാ സമാഹാരങ്ങള്‍.
 
ചിത്രത്തിന് കടപ്പാട്: ഡി സി കിഴക്കേമുറി ഫൌണ്ടേഷന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments