Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റരാത്രി കൊണ്ട് നാല് കോടിയോളം രൂപ,അഡ്വാന്‍സ് ബുക്കിങ്ങിലും നേട്ടമുണ്ടാക്കി 'അനിമല്‍'

Animal advance booking: Ranbir Kapoor starrer mints close to Rs 14 crore ahead of its release

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (11:23 IST)
രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന'അനിമല്‍' റിലീസിന് മുമ്പ് തന്നെ ബോക്സ് ഓഫീസില്‍ തരംഗമായി മാറുന്നു. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റരാത്രി കൊണ്ട് ഏകദേശം നാല് കോടിയോളം രൂപ ബുക്കിങ്ങിലൂടെ നേടാന്‍ സിനിമയ്ക്കായി.ചിത്രത്തിന്റെ ഏറ്റവും പുതിയ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ 13.95 കോടി രൂപയാണ്, ഇത് ചൊവ്വാഴ്ച രാവിലെ ഏകദേശം 10 കോടി രൂപയായിരുന്നു.

ഇതുവരെ 5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു, റിലീസിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ട്. രാവിലെ 7 30 ഓടെ ഷോകള്‍ ആരംഭിക്കും.ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും.
 
 
അച്ഛന്‍-മകന്‍ ബന്ധത്തെ കേന്ദ്രീകരിച്ചുള്ള കഥയാണ് സിനിമ പറയാന്‍ പോകുന്നത്.അനില്‍ കപൂരാണ് രണ്‍ബീറിന്റെ അച്ഛനായി എത്തുന്നത്. 
രണ്‍ബീറിന്റെ പ്രണയിനിയായി രശ്മിക മന്ദാനയും അനിമല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോബി ഡിയോള്‍ ആണ് പ്രധാന പ്രതിനായക വേഷത്തില്‍ എത്തുന്നത്.വിജയ്, സോയ എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം രണ്‍ബീറും രശ്മികയും അവതരിപ്പിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജി സ്‌ക്വാഡ്' നിര്‍മ്മിക്കുന്ന ആദ്യ സിനിമ, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ലോകേഷിന്റെ ആരാധകര്‍