Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേസില്‍ ജോസഫിന്റെ 'ഫാലിമി' എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

Falimy box office collections day 10 Basil Joseph's family drama mints Rs 6.83 crores

കെ ആര്‍ അനൂപ്

, ചൊവ്വ, 28 നവം‌ബര്‍ 2023 (13:06 IST)
ബേസില്‍ ജോസഫിന്റെ 'ഫാലിമി' പ്രദര്‍ശനം തുടരുകയാണ്.മമ്മൂട്ടിയുടെ 'കാതല്‍ - ദി കോര്‍' എത്തിയിട്ടും താഴെ പോയില്ല.റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്കുള്ളില്‍ 6.83 കോടി രൂപ നേടാന്‍ 'ഫാലിമി'ക്ക് ആയി.
 
രണ്ടാം വാരാന്ത്യത്തില്‍ ഏകദേശം 2.3 കോടി രൂപ നേടി.കേരള ബോക്സ് ഓഫീസില്‍ ക്രൗഡ് പുള്ളര്‍ സിനിമയായി മാറി കഴിഞ്ഞു.അതേസമയം, മമ്മൂട്ടിയുടെ 'കാതല്‍ - ദി കോര്‍' റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് 5 കോടിയിലധികം രൂപ നേടി.
 
നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ. 
 
എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൊമാന്റിക് ത്രില്ലര്‍ 'താള്‍' ഡിസംബര്‍ എട്ടിന്, പ്രതീക്ഷയോടെ മലയാള സിനിമ പ്രേമികള്‍