Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവാസിനൊപ്പം ഇനിയും തുടരാൻ പറ്റില്ല: വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ

നവാസിനൊപ്പം ഇനിയും തുടരാൻ പറ്റില്ല: വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ
, ചൊവ്വ, 19 മെയ് 2020 (12:05 IST)
നടൻ നവാസുദ്ധീൻ സിദ്ധിഖിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ. കുറേ നാളുകളായി താൻ വിവാഹമോചനത്തെ പറ്റി ചിന്തുക്കുകയായിരുന്നുവെന്നും നവാസിനോടൊപ്പമുള്ള ബന്ധം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും ആലിയ പറഞ്ഞു.
 
ഞങ്ങൾ തമ്മിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. അത് പൊതുജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു.രണ്ട് മാസകാലത്തെ ലോക്ക്ഡൗൺ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.ഒരു വിവാഹത്തിൽ ആത്മാഭിമാനം എന്നത് പ്രധാനമാണ് എനിക്കത് നഷ്ടപ്പെട്ടിരിക്കുന്നു.ഞാൻ അഞ്ജലി കിഷോർ സിംഗ് എന്ന എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപോകുന്നു ആലിയ പറഞ്ഞു.
 
വിവാഹമോചനത്തിന്റെ നിയമപരമായ നോട്ടീസും കാര്യങ്ങളും നവാസിന് അയച്ചു നൽകിയിട്ടുണ്ടെന്നും എന്നാൽ മറുപടി ഒന്നും ലഭിച്ചില്ലെന്നും ആലിയ പറഞ്ഞു. നിലവിൽ മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ നടൻ നവാസുദ്ദീൻ സിദ്ധിഖി കുടുംബ വീട്ടിൽ ക്വാറന്റൈനിലാണുള്ളത്.അഞ്ജലിയുമായുള്ള ബന്ധത്തിൽ നവാസുദ്ദീൻ സിദ്ധിഖിയ്ക്ക് രണ്ട് മക്കളുണ്ട്. ഷോര സിദ്ദിഖി, യാനി സിദ്ധിഖി എന്നാണ് കുട്ടികളുടെ പേര്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ബെല്ലാ ചാവ്" വീണയിൽ വായിച്ച് മഞ്ജു വാര്യർ