Publish Date: Mon, 21 Dec 2020 (23:43 IST)
Updated Date: Mon, 21 Dec 2020 (23:46 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. സിനിമയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേർന്നിരിക്കുകയാണ് മീനയും ഖുഷ്ബുവും. ഇരുവരും വിമാനത്താവളത്തിലെത്തിയ ഫോട്ടോ ഫോട്ടോ മീന പങ്കുവെച്ചു. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. നയൻതാരയും കീർത്തി സുരേഷും ഇതിനകം ടീമിനൊപ്പം ചേർന്നു എന്നാണ് വിവരം.
കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ച സിനിമയുടെ ചിത്രീകരണം ഡിസംബർ 15 നാണ് പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഡി ഇമ്മാനാണ് സംഗീതം ഒരുക്കുന്നത്.