Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടില്ല

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടില്ല

എ കെ ജെ അയ്യര്‍

, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:44 IST)
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം  മീനയ്ക്ക് വോട്ടില്ല. ഇദ്ദേഹത്തിന്റെ പേര് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇത്തവണ വോട്ടു ചെയ്യാന്‍ കഴിയില്ല. ഇന്ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം പൂജപ്പുര വാര്‍ഡിലാണ് മീനയുടെ വോട്ട്.
 
കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിച്ചത്. മറ്റു വോട്ടര്‍മാരോട് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും ഇദ്ദേഹം തന്നെയാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് അദ്ദേഹം വോട്ട് ചെയ്തതാണ്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് പരാതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ലിസ്റ്റില്‍ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചയ്ക്ക് 12 മണിവരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോളിങ് 25.55 ശതമാനം