പരിക്കിനെ പറ്റി ആരോടും പറയാതെ ഫൈറ്റ് ചെയ്തത് നാല് ദിവസം; മോഹൻലാലിനെക്കുറിച്ച് അനൂപ് മേനോന്റെ കുറിപ്പ്

അഭിറാം മനോഹർ
ഞായര്‍, 22 ഡിസം‌ബര്‍ 2019 (16:56 IST)
കഴിഞ്ഞ ദിവസമാണ് തന്റെ വലം കൈക്ക് ശസ്ത്രക്രിയ നടന്നതിനെ പറ്റി മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റിൽ തന്നെ ചികിത്സിച്ച ഡോക്ടർക്കൊപ്പമുള്ള ചിത്രവും ശസ്ത്രക്രിയയുടെ കാര്യവും മോഹൻലാൽ പറഞ്ഞിരുന്നെങ്കിലും പരിക്കിന് കാരണം എന്താണെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പരിക്ക് എങ്ങനെയാണ് സംഭവിച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബ്രദർ എന്ന ചിത്രത്തിലെ സഹതാരവും നടനും സംവിധായകനുമായ അനൂപ് മേനോൻ. 
 
മോഹൻലാലിന്റെ കൈയ്യിലെ പരിക്കിനേ കുറിച്ചും കൈയിലെ പരിക്ക് വകവെക്കാതെ അദ്ദേഹം നാല് ദിവസം സംഘട്ടനരംഗങ്ങളിൽ അഭിനയിച്ചതിനെയും പറ്റി ഫേസ്ബുക്കിലൂടെയാണ് അനൂപ് മേനോൻ വിശദമാക്കിയത് 
 
കുറിപ്പ് വായിക്കാം
 
സംവിധായകൻ സിദ്ധിഖിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു. എനിക്ക് വൈകുന്നേരമേ ഷൂട്ട്‌ ഉള്ളൂ. ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു.'എന്തു പറ്റി' എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു ദുബായിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ വെച്ചൊന്നു വീണു. കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
 
'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ പോസ്റ്റിന് കാരണം.
 
"എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്. ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ,ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം. നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം. നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത്. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ. കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...
 
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ 'ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ്‌ പറഞ്ഞത്. അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി അറിയിച്ചിട്ടില്ല ലാലേട്ടൻ...
 
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ ബാൻഡേജ് ഉണ്ട്. സർജറി കഴിഞ്ഞു എന്നു പറഞ്ഞു. അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
 
പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്ക്കെങ്കിലും ഒന്ന് മൂഡൗട്ട് ഒക്കെ ആവണം. നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം. ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments