ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളാണ് സച്ചിൻ ടെൻണ്ടുൽക്കർ. തന്റെ കരിയറിൽ ഏതൊരു കളിക്കാരനേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങളാണ് സച്ചിൻ തന്റെ പേരിൽ കുറിച്ചത് എന്നാൽ തന്റെ കരിയറിലേ ഏറ്റവും മോശപ്പെട്ട അവസ്ഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ആരാധകരുടെ മാസ്റ്റർ ബ്ലാസ്റ്റർ. തനിക്ക് ടെന്നീസ് എൽബോ പിടിപ്പെട്ട കാലത്തിനെ പറ്റിയാണ് സച്ചിന്റെ വെളിപ്പെടുത്തൽ.
അവിടെ വെച്ച് കരിയർ തന്നെ അവസാനിച്ചുവെന്ന് കരുതിയതാണ്. ഒരു പ്ലാസ്റ്റിക്ക് ബാഗ് പോലും ഉയർത്തുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഭാര്യയുടെയും കുടുംബാംഗങ്ങളുടേയും പിന്തുണയും സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താൻ സാധിച്ചന്തെന്നും സച്ചിൻ പറയുന്നു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ വികാരാധീനനായി മനസ്സ് തുറന്നത്.
മൂന്നരമാസത്തെ ചികിത്സക്ക് ശേഷമാണ് കുട്ടികൾക്കൊപ്പം പന്ത് തട്ടി തുടങ്ങിയത്. പ്ലാസ്റ്റിക് ബോൾ അടിച്ചകറ്റാൻ പോലും ഏറെ ബുദ്ധിമുട്ടി. ഏറെ നാളുകൾക്ക് ശേഷം ശ്രീലങ്കക്കെതിരെ കളിച്ചത് മറക്കാനാവില്ലെന്നും ആ അവസ്ഥയിൽ എത്തിക്കണമെന്ന് മാത്രമാണ് രോഗാവസ്ഥയിൽ പ്രാർത്ഥിച്ചിരുന്നതെന്നു സച്ചിൻ പറയുന്നു.