Select Your Language

Notifications

webdunia
webdunia
webdunia
webdunia

55 കോടി ഇടണമെങ്കിൽ അത് എങ്ങനെ തിരിച്ച് പിടിക്കാമെന്നും അറിയാം, വെൽ പ്ലാൻഡ് ആണ് മക്കളേ: മാമാങ്കം ഡീഗ്രേഡ് ചെയ്യുന്നവരോട് വെറും പുച്ഛം മാത്രമെന്ന് നിർമാതാവ്

55 കോടി ഇടണമെങ്കിൽ അത് എങ്ങനെ തിരിച്ച് പിടിക്കാമെന്നും അറിയാം, വെൽ പ്ലാൻഡ് ആണ് മക്കളേ: മാമാങ്കം ഡീഗ്രേഡ് ചെയ്യുന്നവരോട് വെറും പുച്ഛം മാത്രമെന്ന് നിർമാതാവ്

ഗോൾഡ ഡിസൂസ

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (15:46 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായ ‘മാമാങ്കം’ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. നാലു ഭാഷകളിലായി ലോകമെമ്പാടുമാണ് ആ സിനിമ റിലീസ് ചെയ്തത്. മാമാങ്കത്തിന്‍റെ റിലീസ് തന്നെ ഉത്സവലഹരി സൃഷ്ടിക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലെ ഡീഗ്രേഡിംഗിനു ശേഷം ചിത്രം കുതിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ ഒഴുക്കാണ് ചിത്രത്തിനു.   
 
മാമാങ്കം ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നവരോട് വെറും പുച്ഛം മാത്രമാണ് തോന്നുന്നതെന്ന് നിർമാതാവ് വേണു കുന്നപ്പള്ളി ഒരു ചാനലിനോട് പറഞ്ഞു. ഒരു കോടി പോയിട്ട് ഒരു ലക്ഷം പോലും ജീവിതത്തിൽ ഇന്നേ വരെ നേരിട്ട് കാണാത്തവരാണ് ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നത്. 55 കോടി മുടക്കിയിട്ടുണ്ടെങ്കിൽ അത് എങ്ങനെ തിരിച്ച് പിടിക്കാമെന്ന് തനിക്കറിയാമെന്നും നിർമാതാവ് പറയുന്നു. 
 
‘പത്ത് മുപ്പത് വർഷമായിട്ടുള്ള എന്റെ സമ്പാദ്യത്തിന്റെ ചെറിയ ഒരു ഭാഗം കൊണ്ട് ഉണ്ടാക്കിയ പടമാണിത്. സിനിമയുടെ കളക്ഷൻ എത്ര കോടി കിട്ടിയെന്നൊക്കെ ചോദിച്ച് നിരവധി പേർ വരാറുണ്ട്. അവരുടെ പ്രൊഫൈലിൽ കയറി നോക്കുമ്പോഴാണ് മനസിലാവുക, ജീവിതത്തിൽ ഒരു ലക്ഷം പോലും ഒരുമിച്ച് കാണാത്തവരാണ് ഈ കോടികളുടെ കണക്ക് പറയുന്നത് എന്നത്.’
 
‘അവരോടൊക്കെ പുച്ഛമാണ് തോന്നുന്നത്. ഒരാളെ കുറ്റം പറയുമ്പോൾ സ്വന്തം നില എന്താണെന്ന് നോക്കണം. എത്ര വലിയ ട്രോളുകൾ ഉണ്ടെങ്കിലും അത് എങ്ങനെ വിജയിപ്പിക്കാമെന്ന കാര്യത്തിൽ നല്ല ഉറപ്പുള്ള ആളാണ് ഞാൻ. 5 കോടി പോലും ഇട്ടാൽ തിരിച്ച് കിട്ടാത്ത ഇൻഡസ്ട്രിയിൽ 55 കോടി ഇട്ടാൽ അത് എങ്ങനെ തിരിച്ച് പിടിക്കാമെന്ന കാര്യത്തിൽ വെൽ പ്ലാൻഡ് ആണ് ഞാൻ. അതുകൊണ്ട് തന്നെയാണ് ഞാൻ ഇതിനായി ഇറങ്ങിത്തിരിച്ചത്.’
 
ഡീഗ്രേഡ് ചെയ്യുന്ന സമയം കൊണ്ട് വീട്ടിലേക്ക് എന്തെങ്കിലും ഉണ്ടാക്കാൻ നോക്ക് എന്നും നിർമാതാവ് പറയുന്നു. ഡീഗ്രേദിങിന്റെ പിന്നിലുള്ള എല്ലാവരേയും തേടിപ്പിടിച്ചിട്ടാണെങ്കിലും ഞാൻ ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഷെയിന്‍ നിഗം പരസ്യമായി മാപ്പ് പറയണം'; വിലക്കിൽ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍