അനൂപ് മേനോന്‍-പ്രകാശ് രാജ് ടീമിന്റെ 'വരാല്‍' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള എന്റെ ആദ്യ തിരക്കഥ ആണെന്ന് അനൂപ് മേനോന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ സ്വര്‍ണ്ണത്തിന്റെ രാഷ്ട്രീയമാണ് പറയാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തി.
അനൂപ് മേനോന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് പുതിയ വിവരം കൈമാറിയത്.സിനിമയുടെ ലൊക്കേഷന്‍ ഇരുന്ന് തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്ന നടന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.കണ്ണന്‍ താമരക്കുളത്തിന്റെ പത്താമത്തെ സിനിമ കൂടിയാണിത്.ഛായാഗ്രഹണം രവി ചന്ദ്രന്‍.എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.