Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം അവസാനഘട്ടത്തില്‍, ടീം തമിഴ്‌നാട്ടിലേക്ക്

'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം അവസാനഘട്ടത്തില്‍, ടീം തമിഴ്‌നാട്ടിലേക്ക്

കെ ആര്‍ അനൂപ്

, വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (17:06 IST)
'പൊന്നിയന്‍ സെല്‍വന്‍' ഒരുങ്ങുകയാണ്. അടുത്തിടെ മധ്യപ്രദേശിലെ ഒരു കൊട്ടാരത്തില്‍ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ടീം അടുത്ത ഷൂട്ടിനായി തമിഴ്നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇത് അവസാനത്തെ ഷെഡ്യൂള്‍ ആയിരിക്കുമെന്നും ഊട്ടിയില്‍ ആയിരിക്കും ചിത്രീകരണം എന്നുമാണ് വിവരം. നിലവില്‍ ടീം കുറച്ചുദിവസത്തേക്ക് ഇടവേള എടുത്തിരിക്കുകയാണ്. ചില താരങ്ങള്‍ തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കി.
 
വിക്രം, ജയം രവി, കാര്‍ത്തി, പ്രകാശ് രാജ്, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'പിഎസ് 1', 'പിഎസ് 2' എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാളിന് ശേഷം പുത്തന്‍ ലുക്കില്‍ മമ്മൂട്ടി, ഈ രൂപം ഇനി വരാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയോ ?