Select Your Language

Notifications

webdunia
webdunia
webdunia
webdunia

1985ലെ ഒരു ഓണക്കാലം, അച്ഛനൊപ്പം ഇരിക്കുന്ന ഈ പയ്യനെ മനസ്സിലായോ? ഇന്ന് സംവിധായകനും നടനും

1985ലെ ഒരു ഓണക്കാലം, അച്ഛനൊപ്പം ഇരിക്കുന്ന ഈ പയ്യനെ മനസ്സിലായോ? ഇന്ന് സംവിധായകനും നടനും

കെ ആര്‍ അനൂപ്

, ശനി, 18 സെപ്‌റ്റംബര്‍ 2021 (08:41 IST)
മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോന്‍. ബിഗ് സ്‌ക്രീനില്‍ എത്തുന്നതിനുമുമ്പ് മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. തന്റെ അച്ഛനൊപ്പം എടുത്ത പഴയ ഒരു ചിത്രം നടന്‍ പങ്കുവെച്ചിരുന്നു.1985ലെ ഒരു ഓണക്കാലത്ത് എടുത്ത് ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
 
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനവും പൂര്‍ത്തിയാക്കിയ അനൂപ് മേനോന്‍ അധ്യാപകനായായിരുന്നു ജീവിതം തുടങ്ങിയത്. അതിനോടൊപ്പം തന്നെ സൂര്യാ, കൈരളി തുടങ്ങിയ ചാനലുകളില്‍ അവതാരകനായി ജോലി നോക്കി. പിന്നീട് സീരിയലിലേക്ക് ചുവടുമാറ്റി.
 
 ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെ ആണ് തുടക്കം. കാട്ടുചെമ്പകം എന്ന ചിത്രത്തില്‍ ജയസൂര്യയോടൊപ്പം ആദ്യമായി അഭിനയിച്ചു. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് അനൂപ് മേനോന്‍. ഇന്ന് നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് അദ്ദേഹം.അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. വരാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനൂപ് മേനോന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുംബന സീന്‍ ആയിരുന്നു ആദ്യം ഷൂട്ട് ചെയ്തത്, അഞ്ച് ടേക്ക് എടുത്തു; ഋഷ്യശൃംഗനും വൈശാലിയും പ്രണയത്തിലായി, ഒടുവില്‍ വിവാഹമോചനം