Webdunia - Bharat's app for daily news and videos

Install App

ദുശ്ശകുനം മാറാതെ കാന്താര-2; സെറ്റിൽ മൂന്നാമത്തെ മരണം, മരിച്ചത് തൃശ്ശൂർ സ്വദേശി

അഗുംബെയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (08:20 IST)
വൻ ഹൈപ്പിൽ വരുന്ന ഋഷഭ് ഷെട്ടി ചിത്രമാണ് ‘കാന്താര- 2’. ചിത്രത്തിന്റെ സെറ്റിൽ മൂന്നാമത്തെ മരണവും സംഭവിച്ചു. മലയാളിയായ നടൻ ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ വിജു വി.കെ ആണ് മരിച്ചത്. അഗുംബെയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.  
 
റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റിൽ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയഘാതത്തെ തുടർന്ന് സെറ്റിൽ വെച്ച് മരിച്ചിരുന്നു. മേയിൽ കൊല്ലൂരിൽ സെറ്റിലുണ്ടായിരുന്ന മലയാളിയായ ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കബിൽ മുങ്ങിമരിച്ചിരുന്നു. ഇത് ആദ്യമായല്ല കാന്താര ചാപ്റ്റർ 1ന്റെ ചിത്രീകരണത്തിന് തടസങ്ങൾ നേരിടേണ്ടി വരുന്നത്.
 
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതൽ ഓരോ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷം മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽ പെട്ടത്. 20 ഓളം പേരാണ് അന്ന് ആ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, മോശം കാലാവസ്ഥയെ തുടർന്ന് സിനിമയ്ക്ക് വേണ്ടി നിർമിച്ച വലുതും ചെലവേറിയതുമായ സെറ്റ് തകർന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments