Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡ് ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ദേശീയ പുരസ്‌കാര ജേതാവ് റിഷഭ് ഷെട്ടി; ആദ്യം സ്വയം നന്നാവെന്ന് സോഷ്യല്‍ മീഡിയ

Rishabh Shetty in Kanthara

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 ഓഗസ്റ്റ് 2024 (12:50 IST)
ബോളിവുഡ് ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ദേശീയ പുരസ്‌കാര ജേതാവ് റിഷഭ് ഷെട്ടി. താരം പുതിയതായി നിര്‍മ്മിക്കുന്ന ലാഫിംഗ് ബുദ്ധ എന്ന സിനിമയുടെ പ്രചരണ വേളയിലാണ് ഇത്തരമൊരു ആരോപണമുന്നയിച്ചത്. ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രത്യേകിച്ച് ബോളിവുഡ് സിനിമകള്‍ നമ്മുടെ രാജ്യത്തെ മോശമായാണ് ചിത്രീകരിക്കുന്നത്. ഇത്തരം ആര്‍ട്ട് ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് റെഡ് കാര്‍പെറ്റിലേക്ക് സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യയെ എന്തുകൊണ്ട് പോസിറ്റീവായ രീതിയില്‍ ചിത്രീകരിച്ചുകൂട, എന്റെ സിനിമകളിലൂടെ അങ്ങനെ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്- റിഷഭ് ഷെട്ടി പറഞ്ഞു. അതേസമയം താരത്തിന്റെ ആരോപണത്തിന് പിന്നാലെ സേഷ്യല്‍ മീഡിയകളില്‍ വലിയ സംവാദങ്ങളാണ് നടക്കുന്നത്. 
 
താരത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കാന്താര എന്ന സിനിമയില്‍ നായികയുമായുള്ള ചില രംഗങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നായികയുടെ ഇടുപ്പില്‍ നുള്ളുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. നടന്‍ എങ്ങനെ സ്വയം പരിശുദ്ധനാവാന്‍ ശ്രമിക്കുന്നതെന്ന് നോക്കൂ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ആദ്യം സ്വയം നന്നാവെന്ന് വേറൊരാളും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാലിന്റേയും ദിലീപിന്റേയും അപ്പനായി അഭിനയിക്കാന്‍ തിലകന് അഡ്വാന്‍സ് വരെ നല്‍കിയതാണ്; പിന്നീട് സംഭവിച്ചത്