Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരും മമ്മൂട്ടിയും പോലെ മം‌മ്തയും ഫഹദും!

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (16:44 IST)
മമ്മൂട്ടിയും മഞ്ജു വാര്യരും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇരുവരും ജോഡിയാകുന്ന ഒരു സിനിമ എന്ന് സംഭവിക്കുമെന്ന ധാരണയും ഇപ്പോഴും ആര്‍ക്കുമില്ല.
 
ക്യാമറാമാന്‍ വേണു ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്തപ്പോള്‍ മഞ്ജു വാര്യരായിരുന്നു നായിക. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിരിഞ്ഞ ‘ദയ’ എന്ന ആ ചിത്രം പക്ഷേ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. വേണുവിന്‍റെ രണ്ടാം ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ചു. മുന്നറിയിപ്പ് എന്ന ആ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. 
 
വേണുവിന്‍റെ മൂന്നാമത് സംവിധാന സംരംഭം ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണ്‍ ആണ്. ഫഹദിന്‍റെ നായികയായി എത്തുന്നത് മം‌മ്ത മോഹന്‍‌ദാസ്. ഫഹദ് ഫാസിലിന് 2018ല്‍ ഉള്ള മേജര്‍ റിലീസാണ് ‘കാര്‍ബണ്‍’.
 
തികച്ചും ഗ്രാമീണനായ സിബി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും കാര്‍ബണ്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്ത്യയിലെ വിഖ്യാതനായ ഛായാഗ്രാഹകന്‍ കെ യു മോഹനന്‍ ആണ് കാര്‍ബണിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡോണ്‍, റായീസ്, തലാഷ് തുടങ്ങിയ വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാനാണ് അദ്ദേഹം. ഒട്ടേറെ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, സംവിധായകന്‍ കൂടിയായ സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ആണ് ഈ സിനിമയുടെ സംഗീതം. വേണുവിന്‍റെ പത്നിയും ദേശീയ അവാര്‍ഡ് ജേതാവുമായ ബീനാപോള്‍ വേണു ആണ് എഡിറ്റിംഗ്.
 
ദിലീഷ് പോത്തന്‍, അശോകന്‍, സൌബിന്‍, വിജയരാഘവന്‍, നെടുമുടി വേണു, മണികണ്ഠന്‍, ലെന, കൊച്ചുപ്രേമന്‍ തുടങ്ങിയവരും കാര്‍ബണില്‍ അഭിനയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments