Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുധനാഴ്ച മോഹന്‍ലാലിനെ കണ്ടാല്‍ ഞെട്ടും!

Mohanlal
എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹന്‍ലാല്‍. പെര്‍ഫോമന്‍സില്‍ ലോകനിരവാരമുള്ള നടന്‍. എന്നാല്‍ രൂപമാറ്റത്തില്‍ വലിയ വിപ്ലവമൊന്നും മോഹന്‍ലാല്‍ ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ഇനി അങ്ങനെയല്ല.
 
ഈ ബുധനാഴ്ച മോഹന്‍ലാലിന്‍റെ പുതിയ രൂപം കണ്ട് ഞെട്ടാന്‍ തയ്യാറായിക്കോളൂ. ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ്. ഈ ലുക്ക് ബുധനാഴ്ച പുറത്തുവിടും. 
 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമായിരിക്കും ഈ കഥാപാത്രത്തിന്.
 
മാത്രമല്ല, 20 മുതല്‍ 25 കിലോ വരെ ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ലുക്കിലേക്ക് എത്തുന്നത്. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്‍റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. 
 
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുവേദിയിൽ ട്രാൻസ്‌ജെൻഡേഴ്സിനെ ചേർത്തു നിർത്തി വിജയ് സേതുപതി