Webdunia - Bharat's app for daily news and videos

Install App

Ansiba Hassan AMMA Election: അൻസിബയ്ക്ക് മുന്നിൽ വഴി മാറി 12 താരങ്ങൾ; അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ തിരഞ്ഞെടുക്കപ്പെട്ടു

ബാബുരാജ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

നിഹാരിക കെ.എസ്
വ്യാഴം, 31 ജൂലൈ 2025 (20:20 IST)
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തിരഞ്ഞെടുപ്പ് ചിത്രം ഏകദേശം വ്യക്തമായി. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 
 
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു. ശ്വേതയ്ക്കാണ് സാധ്യത കൂടുതൽ. 
 
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.
 
അതേസമയം, 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ ബാബുരാജടക്കം 12 പേരും മത്സരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമർപ്പിച്ചിരുന്നത്. ആരോപണവിധേയർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് നടക്കുന്നത്. 
 
പരസ്പരം ആരോപണങ്ങളും വിമർശനവും ഉന്നയിക്കുകയാണ് പലരും. ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്നവർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന് പലരും പറഞ്ഞപ്പോൾ, ആരോപണത്തിന്റെ പേരിൽ മാത്രം പിന്മാറേണ്ടതില്ല എന്നാണ് മറ്റ് ചിലരുടെ വാദം. ഈ തർക്കം ശക്തമായതിന് പിന്നാലെ നടൻ ബാബുരാജ് ആദ്യം മത്സരരംഗത്ത് നിന്നും പിന്നീട് എ.എം.എം.എയിൽ നിന്നും പൂർണമായും പിന്മാറിയിരുന്നു.
 
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് A.M.M.A നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്‌ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments