Select Your Language

Notifications

webdunia
webdunia
webdunia
webdunia

AMMA Election: അമ്മ സംഘടനയിൽ ഇതുവരെ കിട്ടിയത് 248 കോടി, ബാക്കിയുള്ളത് 8 കോടി: മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ദേവൻ

കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Actor Devan

നിഹാരിക കെ.എസ്

, ബുധന്‍, 30 ജൂലൈ 2025 (13:22 IST)
താരസംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിരവധി പേരാണ് മത്സരിക്കുന്നത്. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് നടൻ ദേവൻ. മോഹൻലാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞു. 
 
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയിൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായത് ചെറിയ പ്രശ്നങ്ങളാണെന്നും അമ്മ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവൻ പറഞ്ഞു. 
 
'തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മാധ്യങ്ങളെ കാണരുത് എന്ന് അമ്മയ്ക്കുള്ളിൽ ആരോ പറഞ്ഞു. അങ്ങനെ ആർക്കെങ്കിലും പറയാൻ സാധിക്കുമോ. എനിക്ക് പറയാൻ ഉള്ളത് ജനങ്ങളോട് പറയുക എന്നത് എന്റെ അവകാശമല്ലേ. സംഘടന തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് ആകെ 248 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. അതിൽ ഇപ്പോൾ അവശേഷിക്കുന്നത് ആകെ 8 കോടി രൂപയാണ്. ബാക്കി തുകയെല്ലാം പാവപ്പെട്ട നടീനടമാർക്ക് വേണ്ടി ചെലവിട്ടതാണ്', ദേവൻ പറഞ്ഞു.
 
സംഘടനയിലേക്ക് ഫണ്ട് വരണമെങ്കിൽ മോഹൻലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹൻലാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും ദേവൻ പറഞ്ഞു. ജയിക്കും എന്ന് തന്നെയാണ് വിശ്വാസം. ഒരു മൈനസ് മാർക്കും ഇല്ലാത്ത ആൾ ദേവൻ ആണെന്ന് നടീനടന്മാർ എല്ലാവരും പറഞ്ഞുവെന്നും നടൻ കൂട്ടിച്ചേർത്തു.
 
 ശ്വേത മേനോന് വേണ്ടി ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറിയാൽ അത് ഔദാര്യമാകുമെന്നും ദേവൻ പറഞ്ഞു. അതേസമയം പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ദേവനും ശ്വേത മേനോനും തമ്മിൽ ആയിരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ജഗദീഷിനും രവീന്ദ്രനും പിന്നാലെ അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക പിൻവലിച്ചേക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നാളെയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

AMMA Election: 'കല്ലുവച്ച നുണകൾ ആവർത്തിച്ചു പറഞ്ഞ ശ്വേത, വിവാദം കൂടപ്പിറപ്പ്'; ജഗദീഷ് തന്നെയാണ് നല്ലതെന്ന് ആലപ്പി അഷ്‌റഫ്