Webdunia - Bharat's app for daily news and videos

Install App

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

നിഹാരിക കെ.എസ്
തിങ്കള്‍, 16 ജൂണ്‍ 2025 (12:58 IST)
നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവുമെല്ലാം സൗത്ത് ഇന്ത്യയിലെ എല്ലാവർക്കും അറിയാവുന്നതാണ്. നാനും റൗഡി താൻ എന്ന സിനിമയിലെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ, ഇവർ തമ്മിൽ പ്രണയിച്ച സമയത്തുണ്ടായ ഗോസിപ്പുകളെ കുറിച്ചും അവരുടെ പ്രണയത്തെ കുറിച്ചും പറയുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.
 
'ഒരു ദിവസം എന്നെ അസോസിയേറ്റ് ഡയരക്ടർ വിളിച്ചു. അറിഞ്ഞോ എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ നയൻതാര ഒരു പുതുമുഖ സംവിധായകനെ പ്രണയിക്കുന്നുണ്ടെന്ന് അസോസിയേറ്റ് ഡയരക്ടർ പറഞ്ഞു. ഞാൻ വല്ലാതെ ചിരിച്ചു. കള്ളം പറയുന്നതിനും പരിധി വേണ്ടേ, അവർ എത്ര വലിയ സ്റ്റാറ്റസിലിരിക്കുന്ന ആളാണ് നയൻതാര. പുതിയ സംവിധായകരുടെ ജീവിതമെങ്ങനെയാണന്നറിയാം. ഇത് എങ്ങനെ നടക്കാനാണെന്ന് ഞാൻ അസോസിയേറ്റ് ഡയരക്ടറോട് ചോദിച്ചു. 
 
ഞാൻ പറഞ്ഞത് സംഭവിക്കുമെന്ന് അയാൾ മറുപടി നൽകി ഫോൺ വെച്ചു. ആ സമയത്താണ് നാനും റൗഡി താൻ എന്ന സിനിമ നടക്കുന്നത്. പിന്നീട് ഇവർ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നു. രണ്ട് പേർ പ്രണയിക്കുമ്പോൾ അത് മറ്റാർക്കും അറിയില്ലെന്ന് അവർ കരുതും. എന്നാൽ ലോകം അവരെയായിരിക്കും നോക്കുന്നത്. അതിന് ശേഷം എന്താണ് നടന്നതെന്ന് താൻ പറയേണ്ടതില്ലെ'ന്നും അന്തനൻ വ്യക്തമാക്കി.
 
അതേസമയം, 2022 ലായിരുന്നു നയൻതാര-വിഘ്നേശ് ശിവൻ വിവാഹം. മഹാബലിപുരത്ത് വെച്ചാണ് വിവാഹം നടന്നത്. നാല് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം മൂന്നാം വിവാഹ വാർഷികം താര ദമ്പതികൾ ആഘോഷിച്ചു. പ്രണയത്തിലാണെന്ന കാര്യം പുറത്താരും അറിയാതിരിക്കാൻ തുടക്കത്തിൽ നയൻതാരയും വിഘ്നേശ് ശിവനും ശ്രമിച്ചിരുന്നു. എന്നാൽ, സെറ്റിലുണ്ടായിരുന്നവർക്കെല്ലാം ഇവരുടെ പ്രണയം അറിയാമായിരുന്നു എന്നതാണ് സത്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു, നിയമസഭയിലെ ജീവനക്കാരന് ദാരുണാന്ത്യം

ഒരുമിച്ച് ജീവിക്കണം, 17 കാരനുമായി യുവതി നാടുവിട്ടു, അറസ്റ്റ്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അടുത്ത ലേഖനം
Show comments