കോടികൾ ഓഫർ ചെയ്തിട്ടും നയൻതാര വേണ്ടെന്ന് വെച്ച സിനിമ !
ഒരു സിനിമ ഒറ്റയ്ക്ക് തന്റെ ചുമലിലേറ്റാനുള്ള കഴിവും അതിനുള്ള സ്റ്റാർഡവും നയൻതാരയ്ക്കുണ്ട്
മലയാളത്തിൽ നിന്നും തമിഴിലെത്തി അവിടുത്തെ താരറാണിയായ വാഴുന്ന നടിയാണ് നയൻതാര. അജിത്, രജനികാന്ത്, ജയം രവി തുടങ്ങിയവരുടെയൊക്കെ നായികയായി പ്രേക്ഷരുടെ പ്രിയം നേടുകയും ചെയ്‍തു നയൻതാര. മെയിൽ ഡോമിനേഷനുള്ള ഒരു മേഖലയിൽ 20 വർഷമായി നമ്പർ വൺ പൊസിഷനിൽ നിൽക്കുക എന്നത് ചെറിയ കാര്യമല്ല. സൂപ്പർതാരങ്ങളുടെ സിനിമയിൽ അവരുടെ നായികയായി അഭിനയിക്കുന്നതിനൊപ്പം, ഒരു സിനിമ ഒറ്റയ്ക്ക് തന്റെ ചുമലിലേറ്റാനുള്ള കഴിവും അതിനുള്ള സ്റ്റാർഡവും നയന്താരയ്ക്കുണ്ട്.
വൻ പ്രതിഫലം ലഭിക്കുമായിട്ടും നല്ല സിനിമാ പ്രോജക്ടല്ല എന്ന് തോന്നിയാൽ നയൻതാര അത് ചെയ്യില്ല. അത്തരത്തിൽ നിരവധി സിനിമകൾ നയൻതാര ഒഴിവാക്കിയിട്ടുണ്ട്. നടനും വ്യവസായിയുമായി ലെജെൻഡ് ശരവണിന്റെ സിനിമ നയൻതാര അത്തരത്തില്‍ വേണ്ടെന്നുവെച്ചതാണ്. അരുള്‍ ശരവണൻ നായകനായി എത്തിയ ദ ലെജൻഡ് ചര്‍ച്ചയായിരുന്നു. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
ചിത്രത്തിലേക്ക് പ്രധാന വേഷത്തിലേക്ക് പരിഗണിച്ച താരമായിരുന്നു നടി നയൻതാര. ദ ലെജൻഡില്‍ പ്രതിഫലമായി 10 കോടി രൂപ വാഗ്‍ദാനം ചെയ്‍തിട്ടും നയൻതാര ആ വേഷം വേണ്ടെന്നുവയ്‍ക്കുകയായിരുന്നു എന്നാണ് അക്കാലത്ത് ട്രേഡ് അനലിസ്റ്റുകള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്‍തത്. സിനിമയില്‍ ശരണവണൻ ഒരു തുടക്കകാരനാണെന്നതിനാലാണ് കോടികളുടെ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും ആ നായികാ വേഷം നയൻതാര വേണ്ടെന്നുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉര്‍വ്വശി റൌട്ടേലയായിരുന്നു പിന്നീട് ആ ചിത്രത്തില്‍ നായികയായി എത്തിയത്.
ലെജൻഡ് ശരവണൻ പുതിയ ഒരു സിനിമയില്‍ നായകനായി വേഷമിടാൻ ഒരുങ്ങവേയാണ് മുമ്പ് നയൻതാര നായികാ വേഷം വേണ്ടെന്നു വച്ച കാര്യം വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്റെ ചിത്രത്തിലാകും ശരവണൻ ഇനി നായകനാകുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.