Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റണിക്ക് ഇത് പറയാനുള്ള ആമ്പിയര്‍ ഇല്ല, കളിക്കുന്നത് ചില താരങ്ങള്‍: സുരേഷ് കുമാര്‍

പലരും വെളിയില്‍ നിന്നുള്ള പല ഇന്‍വസ്റ്റേഴ്‌സിനെയും കൊണ്ടുവന്നാണ് ഇവിടെ പടം ചെയ്യുന്നത്

Antony Perumbavoor Suresh Kumar Mohanlal

രേണുക വേണു

, ശനി, 15 ഫെബ്രുവരി 2025 (15:56 IST)
ആന്റണി പെരുമ്പാവൂരിനെ മുന്നില്‍ നിര്‍ത്തി ചില താരങ്ങള്‍ കളിക്കുകയാണെന്നും അവര്‍ മുന്നിലേക്ക് വരട്ടെയെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ എന്തെങ്കിലും പറയുന്ന ആളല്ല ആന്റണിയെന്നും അതിന്റെ ആവശ്യം ആന്റണിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 
 
' ആന്റണി പെരുമ്പാവൂരൊന്നും അല്ല ഇത് പറയുന്നത്. ആന്റണിക്ക് ഇതു പറയാനുള്ള ഒരു ആമ്പിയറും ഇല്ല. ആന്റണി അതു പറയത്തുമില്ല. എന്നുവെച്ചാല്‍ നമുക്കെതിരെയൊന്നും ആന്റണി ആവശ്യമില്ലാതെ പറയേണ്ട കാര്യമില്ല. ഒരു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പറയുന്ന, അങ്ങനെ ചെയ്യുന്ന ഒരാളുമല്ല ആന്റണി. ആന്റണിയുടെ പിന്നില്‍ നിന്ന് ചിലര്‍ കളിക്കുകയാണ്. ആന്റണിയെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് ചിലര്‍ കളിക്കുകയാണ്. അത് ചില താരങ്ങളാണ്. അവര് മുന്നില്‍ വരട്ടെ. അപ്പോ നമുക്ക് സംസാരിക്കാം. അവരെന്തിന് പിന്നില്‍ ഒളിച്ചുനിന്നുകൊണ്ട് ആന്റണിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നു. അതൊരു ശരിയായ കാര്യമല്ല,' സുരേഷ് കുമാര്‍ പറഞ്ഞു. 
 
' പലരും വെളിയില്‍ നിന്നുള്ള പല ഇന്‍വസ്റ്റേഴ്‌സിനെയും കൊണ്ടുവന്നാണ് ഇവിടെ പടം ചെയ്യുന്നത്. ഇന്‍വസ്റ്റേഴ്‌സിനു വലിയ മോഹവാഗ്ദാനങ്ങളൊക്കെ നല്‍കിയാണ് കൊണ്ടുവരുന്നത്. അതൊക്കെ ചിലപ്പോ പൊളിഞ്ഞു പോയെന്നു ഇരിക്കും. നൂറ് കോടി കളക്ട് ചെയ്ത ഒരു പടം കാണിച്ചുതരാന്‍ പറ്റോ? കളക്ട് ചെയ്യുക എന്നു പറഞ്ഞാല്‍ ഗ്രോസ് കളക്ഷനല്ല. വല്ലവര്‍ക്കും കിട്ടുന്ന, ഗവര്‍ണമെന്റിനു കിട്ടുന്ന പൈസ കൂടി നമ്മുടെ അക്കൗണ്ടില്‍ എഴുതാന്‍ ഒക്കത്തില്ലല്ലോ. ഒരു രൂപ കളക്ട് ചെയ്യുമ്പോള്‍ പ്രൊഡ്യൂസേഴ്‌സിനു കിട്ടുന്നത് 30 പൈസയാണ്,' സുരേഷ് കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ പെര്‍ഫോമന്‍സ് ആയിട്ടും മമ്മൂട്ടി ഫാന്‍സിനു 'ദഹിച്ചില്ല'; ആ സിനിമ ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നോ?