Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിന്റെ ജാതകം തിരുത്തുമോ ഛാവ, ചത്രപതി സംഭാജിയായി വിക്കി കൗശലെത്തുന്ന സിനിമയുടെ റിലീസ് വാലന്‍ഡൈന്‍സ് ഡേ ദിനത്തില്‍

ബോളിവുഡിന്റെ ജാതകം തിരുത്തുമോ ഛാവ, ചത്രപതി സംഭാജിയായി വിക്കി കൗശലെത്തുന്ന സിനിമയുടെ റിലീസ് വാലന്‍ഡൈന്‍സ് ഡേ ദിനത്തില്‍

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2025 (18:55 IST)
സമീപകാലത്തൊന്നും വലിയ ഹിറ്റുകള്‍ സമ്മാനിക്കാനായിട്ടില്ല എന്ന പേരുദോഷം മായ്ക്കാനായി ബോളിവുഡ്.ഛത്രപതി ശിവാജി മഹാരാജിന്റെ പുത്രനായ ഛത്രപതി സംഭാജി മഹാരാജിന്റെ ധീരചരിത്രം പറയുന്ന  ചാവയാണ് ബോളിവുഡിന് പ്രതീക്ഷ നല്‍കുന്നത്.  മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിനെതിരെ മറാഠ സാമ്രാജ്യത്തെ സംരക്ഷിക്കാനായി സംഭാജി മഹാരാജ്  നടത്തിയ  പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയി വിക്കി കൗശലാണ് സംഭാജി മഹാരാജയായി അഭിനയിക്കുന്നത്.. റഷ്മിക മന്ദന, അക്ഷയ് ഖന്ന, ഡയാന പെന്റി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
അക്ഷയ് ഖന്നയാണ് സിനിമയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ശിവാജി സവാന്റിന്റെ ചാവ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള  ചിത്രം സംഭാജി മഹാരാജിന്റെ വിജയങ്ങള്‍, പോരാട്ടങ്ങള്‍, ത്യാഗങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ പറയുന്നു. എ.ആര്‍. റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം. ചാവയുടെ ട്രെയിലര്‍ റിലീസ് ചെയ്തതോടെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാക്കി സിനിമയെ മാറ്റിയിരുന്നു . സ്ട്രീ 2, ഭേദിയ, മുഞ്ജ്യ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചവരാണ് ഈ ചിത്രത്തിന്റെ പിന്നിലുള്ളത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty-Mohanlal-Mahesh Narayanan Movie: മോഹന്‍ലാലിനു കാമിയോ റോള്‍ തന്നെ? പറയാന്‍ കാരണമുണ്ട് !