Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ചില്ലറക്കളിയല്ല, തീപ്പാറും: പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് സ്വന്തമാക്കി പെപ്പെ, ജനുവരി 26ന് ആദ്യ പ്രൊഫഷണൽ ഫൈറ്റ്

Antony Pepe

അഭിറാം മനോഹർ

, വ്യാഴം, 23 ജനുവരി 2025 (14:23 IST)
Antony Pepe
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ പ്രൊഫഷണല്‍ ബോക്‌സിങ് ലൈസന്‍സ് നേടുന്ന നടനായി ആന്റണി വര്‍ഗീസ് പെപ്പെ. ജനുവരി 26ന് കൊച്ചി ലുലുമാളിലെ ഡി പ്രൊഫഷണല്‍ ബോക്‌സിങ് ഫൈറ്റ് നൈറ്റില്‍ ആന്റണി മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകന്‍ അച്ചു ബേബി ജോണുമായി ഏറ്റുമുട്ടും.
 
പ്രൊഫഷണല്‍ ബോക്‌സിങ് സംഘടനയായ വേള്‍ഡ് ബോക്‌സിങ് കൗണ്‍സലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യന്‍ ബോക്‌സിംഗ് കൗണ്‍സിലും ഒപ്പം കേരള ബോക്‌സിംഗ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഡി ഫൈറ്റ് നൈറ്റിന് മുന്‍പായി പ്രഫഷണല്‍ ബോക്‌സിങ് ലൈസന്‍സ് ആന്റണി വര്‍ഗീസ് പെപ്പെയ്ക്ക് കേരള ബോക്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് ജോയ് ജോര്‍ജ് ഔദ്യോഗികമായി കൈമാറി. ദാവീദ് എന്ന പുതിയ സിനിമയ്ക്കായി ആന്റണി വര്‍ഗീസ് 7 മാസത്തിലധികമായി പ്രഫഷണല്‍ ബോക്‌സിങ് പരിശീലിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dominic and The Ladies Purse Review: അതിശയിപ്പിക്കാതെ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്', പിടിച്ചുനിര്‍ത്തിയത് മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് !