Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് തുടരേണ്ടിവരും, ഒടിടി വാങ്ങാൻ ആളില്ല, മോഹൻലാൽ ചിത്രം തുടരും എമ്പുരാന് ശേഷം മാത്രം

Thudarum Movie

അഭിറാം മനോഹർ

, ചൊവ്വ, 21 ജനുവരി 2025 (20:08 IST)
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരജോഡി ഒന്നിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍- ശോഭന ചിത്രമായ തുടരും. ഓപ്പറേഷന്‍ ജാവ സൗദി വെള്ളയ്ക്ക എന്നിവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മുകളില്‍ പ്രതീക്ഷ ഏറെയാണ്. 2025 ജനുവരി 30ന് സിനിമ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഇനിയും നീളുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
 
 സിനിമ ജേണലിസ്റ്റും ട്രാക്കറുമായ ശ്രീധര്‍ പിള്ളയാണ് എക്‌സില്‍ സിനിമയുടെ റിലീസ് നീട്ടുമെന്ന വാര്‍ട പങ്കുവെച്ചത്. സിനിമയുടെ ഒടിടി ബിസിനസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് നീട്ടിവെയ്ക്കുന്നത്. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന എമ്പുരാന് ശേഷമാകും തുടരും തിയേറ്ററുകളിലെത്തുക എന്നതാണ് അറിയാന്‍ സാധിക്കുന്നതെന്നും എക്‌സില്‍ പങ്കുവെച്ച പോസ്ടില്‍ ശ്രീധര്‍ പിള്ള പറയുന്നു.
 
 സിനിമയുടെ റിലീസ് തീയ്യതി ഏറെക്കാലങ്ങള്‍ക്ക് മുന്‍പെ പ്രഖ്യാപിച്ചെങ്കിലും സിനിമയുടെ ട്രെയ്ലറോ ടീസറോ ഒന്നും റിലീസ് ചെയ്തിരുന്നില്ല. ഇതില്‍ മോഹന്‍ലാല്‍ ആരാധകര്‍ നിരാശരായി ഇരിക്കെയാണ് പുതിയ വാര്‍ത്ത. സിനിമ ജനുവരി 30ന് തന്നെ ഇറക്കണമെന്ന ആഗ്രഹത്തോടെ സിനിമയുടെ ടീസര്‍ അടക്കം സെന്‍സര്‍ ചെയ്തുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് പുറത്തുവിടാനാവാത്ത സാഹചര്യമാണുള്ളതെന്ന് സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് വളരാനും മുറിവുകൾ ഉണങ്ങാനും ഇതാണ് ശരിയായ തീരുമാനം, 2 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് കൊഹിനൂർ നായിക അപർണ വിനോദ്