Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam Season 5: അനു ജോസഫ് ബിഗ് ബോസില്‍ നിന്ന് പുറത്ത്

Anu Joseph evicted from Bigg Boss
, തിങ്കള്‍, 5 ജൂണ്‍ 2023 (08:36 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീടിനുള്ളിലേക്ക് എത്തിയ നടി അനു ജോസഫാണ് ഇത്തവണ എവിക്ഷനില്‍ പുറത്തായത്. ഇതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ച മൂന്ന് പേരും ഷോയില്‍ നിന്ന് പുറത്തായി. ഒമര്‍ ലുലു, ഹനാന്‍ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. 
 
നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും കുറവ് പ്രേക്ഷക വോട്ടുകള്‍ ലഭിച്ചതിനാലാണ് അനു ജോസഫ് പുറത്തായത്. 
 
ബിഗ് ബോസ് സീസണ്‍ ഫൈവിലെ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് അനു ജോസഫ് എത്തിയത്. ഹൗസിലേക്ക് എത്തിയ ദിവസം മുതല്‍ വളരെ ഊര്‍ജ്ജസ്വലയായിട്ടാണ് അനു ജോസഫ് ടാസ്‌ക്കുകളില്‍ അടക്കം പങ്കെടുത്തിരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kollam Sudhi: നടനും ടെലിവിഷന്‍ താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലി അടക്കമുള്ളവര്‍ക്ക് പരുക്ക്