Select Your Language

Notifications

webdunia
webdunia
webdunia
webdunia

യഷ് രാജ് ഫിലിംസിൻ്റെ തകർച്ചയ്ക്ക് കാരണം ആദിത്യ ചോപ്ര, സ്വന്തം കുഴി സ്വയം തോണ്ടുന്നു: അനുരാഗ് കശ്യപ്

യഷ് രാജ് ഫിലിംസിൻ്റെ തകർച്ചയ്ക്ക് കാരണം ആദിത്യ ചോപ്ര, സ്വന്തം കുഴി സ്വയം തോണ്ടുന്നു: അനുരാഗ് കശ്യപ്
, വ്യാഴം, 18 ഓഗസ്റ്റ് 2022 (18:49 IST)
ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ യഷ്‌രാജ് ഫിലിംസിൻ്റെ തകർച്ചയ്ക്ക് കാരണം ആദിത്യ ചോപ്ര നേതൃസ്ഥാനത്ത് ഇരിക്കുന്നതാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. പുതിയ സിനിമയായ ദൊബാരയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാർക്കുകയായിരുന്നു അദ്ദേഹം.
 
ബോളിവുഡ് സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നതിന് പിന്നിലെ കാരണം സൂചിപ്പിച്ചുകൊണ്ടാണ് അനുരാഗ് കശ്യപിൻ്റെ കുറ്റപ്പെടുത്തൽ. രണ്ടാം തലമുറയിൽ പെട്ടവരാണ് സിനിമ നിയന്ത്രിക്കുന്നത്. ഒട്ടും പക്വതയില്ലാത്ത ഉത്തരവാദിത്തമില്ലാത്തവരാണവർ. ഇതാണ് യഷ്‌രാജിൻ്റെ കാര്യത്തിൽ സംഭവിക്കുന്നത്. ഒരു കഥയെടുക്കുന്നു. അതിൽ നിന്ന് പൈറേറ്റ്സ് ഓഫ് കരീബിയൻ ഉണ്ടാക്കാൻ നോക്കുന്നു. അത് തഗ്സ് ഓഫ് ഹിന്ദുസ്ഥാനാകുന്നു.
 
മാഡ് മാക്സ് ഉണ്ടാക്കാൻ നോക്കുന്ന ഷംസേരയാകുന്നു. ഈ സിനിമ 3-4 വർഷം മുൻപ് റിലീസ് ചെയ്തിരുന്നെങ്കിൽ വിജയിച്ചേനെ. ആളുകൾ ഇന്ന് ഒടിടിയിലും മറ്റുമായി സിനിമ കാണുന്നു. എന്നാൽ സിനിമയുടെ തലപ്പത്തുള്ള ഒരാൾ ഗുഹയ്ക്കുള്ളിലാണ്. പുറത്ത് നടക്കുന്നതൊന്നും അയാൾക്ക് അറിയില്ല. ഗുഹയിൽ ഇരുന്നു ആളുകൾ എങ്ങനെ സിനിമ ചെയ്യണമെന്നും എന്ത് പറയണമെന്നും അവർ തീരുമാനിക്കുന്നു. അവർ സ്വന്തം കുഴി തോണ്ടുകയാണ് ചെയ്യുന്നത്. അനുരാഗ് കശ്യപ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ് സൈറ്റിൽ അപകടം, നടൻ നാസറിന് പരിക്ക്