Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവതാരക തിരിച്ചും മറിച്ചും ചോദിച്ചു, അനുഷ്ക ആവർത്തിച്ച് പറഞ്ഞു - ' പ്രഭാസ് എന്റെ മകനാണ്'!

അവതാരക തിരിച്ചും മറിച്ചും ചോദിച്ചു, അനുഷ്ക ആവർത്തിച്ച് പറഞ്ഞു - ' പ്രഭാസ് എന്റെ മകനാണ്'!

അനു മുരളി

, വെള്ളി, 20 മാര്‍ച്ച് 2020 (14:32 IST)
അനുഷ്ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിട്ട് നാൾ കുറെയായി. ഇരുവരും ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് പലയാവർത്തി ഇവർ പറഞ്ഞിട്ടുള്ളതാണു. എന്നിട്ടും പാപ്പരാസികള്‍ക്ക് അടങ്ങിയിരിക്കാന്‍ ഭാവമില്ലായിരുന്നു. ഇപ്പോഴിതാ, പാപ്പരാസികളെ പോലും അമ്പരപ്പിക്കുന്ന പ്രസ്താവനയുമായി അനുഷ്ക. 
 
പ്രഭാസ് തനിക്ക് മകനാണെന്നാണ് നടി പറയുന്നത്. പുതിയ ചിത്രമായ നിശബ്ദത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ടി വി ചാലനലിന് നല്‍കിയ അഭിമുഖത്തിലാണു പ്രഭാസ് തന്റെ മകനാണെന്നു അനുഷ്ക ആവർത്തിച്ച് പറയുന്നത്. സാഹോ എന്ന ചിത്രത്തിലെ പ്രഭാസിന്റെ ഒരു ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും നല്ലത് പറയാന്‍ ആവശ്യപ്പെട്ട അവതാരികയെ പോലും ഞെട്ടിച്ചാണു അനുഷ്ക പ്രഭാസ് തന്റെ മകൻ ആണെന്നു പറഞ്ഞത്. 
 
''എന്റെ മകനെ കുറിച്ചാണോ ഞാന്‍ പറയേണ്ടത്'' എന്നായിരുന്നു അനുഷ്‌കയുടെ മറുചോദ്യം. അവതാരകയും ഒന്ന് ഞെട്ടിയെങ്കിലും ''അതെ നിങ്ങളുടെ മകനെ കുറിച്ച് തന്നെ'' എന്ന് പറഞ്ഞപ്പോള്‍ ''അവന്‍ ജനങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു'' എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. പല കാര്യത്തിലും പ്രഭാസുമായി സാമ്യമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, ''കാരണം അവന്‍ എന്റെ മകനാണെന്ന്'' അനുഷ്‌ക ആവര്‍ത്തിച്ചു. മകനെ കുറിച്ച് വേണ്ട, ഇനി അമരേന്ദ്ര ബാഹുബലിയെ കുറിച്ച് പറയൂ എന്നായി അവതാരിക. എന്നിട്ടും അനുഷ്‌ക വിടാന്‍ ഭാവമില്ല. ''എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങള്‍ കിട്ടി. ശരിയല്ലേ'' എന്ന് അനുഷ്‌ക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടെ നിന്നവർ ചതിയന്മാർ, പവൻ മാത്രമാണ് ജനുവിൻ; സുജോയേയും രഘുവിനേയും തള്ളി പറഞ്ഞ് രജിത് കുമാർ