ബിഗ് ബോസ് സീസൺ 2വിലെ പ്രധാനമന്ത്സരാർത്ഥികളിൽ ഒരാളായിരുന്നു രജിത് കുമാർ. ഒരു ടാസ്കിനിടെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണു രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തായത്. കൊറോണ കാലത്തും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി അദ്ദേഹത്തിന്റെ ആരാധകർ കൊച്ചി എയർപോർട്ടിൽ വരവേൽക്കാൻ എത്തിയിരുന്നു.
ഈ സംഭവത്തിൽ ആളെ കൂട്ടിയതിനു ഷിയാസ് കരീം, രജിത് കുമാര്‍, പരീക്കുട്ടി എന്നിവര്‍ക്കെതിരെ പോലീസ് കേസടുത്തിരുന്നു. രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയ്യ്ക്കുകയായിരുന്നു. ഇപ്പോഴിതാ മീഡിയഗ്രാമിന് നല്‍കിയ അഭിമുഖത്തിൽ സഹമത്സരാർത്ഥികളെ കുറിച്ച് തുറന്നു പറയുകാണു രജിത് കുമാർ.
വീടിനുള്ളിൽ ജനുവിൻ ആയി ആരും തന്നെ ഇല്ലെന്ന് രജിത് പറയുന്നു. 200 ശതമാനം ജനുവിനായാണ് താന്‍ ആ മത്സരത്തില്‍ പങ്കെടുത്തത്. അവിടെ മത്സരിക്കുന്ന എല്ലവർക്കും ലക്ഷ്യമുണ്ട്. എന്ത് കളിക്കുമ്പോഴും അതിന് നീതിബോധം വേണം. ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം. നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു.
കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്. ക ണ്ണിനു അസുഖത്തെ തുടർന്ന് പുറത്തുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവർ തന്നെ സ്നേഹിച്ചു. കൂടുതൽ കരുതലും കാണിച്ചു. എനിക്ക് അതൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല. പുറത്തെത്തിയപ്പോഴാണു എല്ലാം മനസിലായതെന്നും രജിത് പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ തനിക്കൊപ്പം ഉറച്ചുനിന്നിരുന്നുവെന്നും ഇന്നും ആ സൗഹൃദം അതേ പോലെ ഒപ്പമുണ്ടെന്നും രജിത് കുമാര്‍ പറയുന്നു. പവനെക്കുറിച്ചായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. കുറച്ച് നാളേയുണ്ടായിരുന്നുള്ളൂവെങ്കിലും അവന്‍ നല്ല സ്‌ട്രോംഗായിരുന്നു. ആരെയെങ്കിലും എടുത്ത് പറയണമെങ്കില്‍ അവിടെ ജനുവായിട്ടുള്ളത് പവനാണ്. - രജീത് പറയുന്നു.