Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സത്യസന്ധനും ധൈര്യവും ഉള്ളയാൾ'; പിറന്നാൾ ദിനത്തിൽ വിരാട് കോലി കുറിച്ച് ഭാര്യ അനുഷ്‌ക ശർമ

'സത്യസന്ധനും ധൈര്യവും ഉള്ളയാൾ'; പിറന്നാൾ ദിനത്തിൽ വിരാട് കോലി കുറിച്ച് ഭാര്യ അനുഷ്‌ക ശർമ

കെ ആര്‍ അനൂപ്

, വെള്ളി, 5 നവം‌ബര്‍ 2021 (14:18 IST)
ക്രിക്കറ്റ് ലോകം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. ആശംസ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഭാര്യയും നടിയുമായ അനുഷ്‌ക ശർമ തന്റെ പാതിക്ക് ആശംസകൾ നേർന്നു. 
 
ഫോട്ടോയ്ക്കും നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫിൽട്ടറിന്റെ ആവശ്യമില്ല. സത്യസന്ധനും ധൈര്യവും ഉള്ളയാൾ. സംശയത്തെ ഇല്ലായ്മചെയ്യുന്ന ധൈര്യം. നിങ്ങളെപ്പോലെ തിരിച്ചുവരാൻ ആർക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സാമൂഹ്യമാധ്യമത്തിലൂടെ പരസ്പരം സംസാരിക്കുന്നവല്ല നമ്മൾ. പക്ഷേ നിങ്ങൾ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെവളിച്ചുപറയാൻ ചിലപ്പോൾ ഞാൻ ആഗ്രഹിക്കും. നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ. എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി. ഒപ്പം ഹൃദ്യമായ ജന്മദിനാശംസകൾ എന്നാണ് അനുഷ്‌ക ശർമ ചിത്രത്തിന് താഴെ കുറിച്ചത്.
 
2017ലായിരുന്നു ഇരുവരും വിവാഹിതരായത്.മകൾ വാമിക ജനിച്ചത് 2021ലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമിനൊപ്പം മീരാജാസ്മിന്‍, സത്യന്‍ അന്തിക്കാട് ചിത്രമൊരുങ്ങുന്നു, സിനിമയിലെ നൃത്ത പരിശീലന വിഡിയോ കാണാം