Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പിലെ തോൽവിക്ക് കാരണം ഭീരുത്വം, കുറ്റസമ്മതം നടത്തി വിരാട് കോലി

ടി20 ലോകകപ്പിലെ തോൽവിക്ക് കാരണം ഭീരുത്വം, കുറ്റസമ്മതം നടത്തി വിരാട് കോലി
, തിങ്കള്‍, 1 നവം‌ബര്‍ 2021 (14:46 IST)
ടി20 ലോകകപ്പി‌ൽ സൂപ്പർ 12ലെ ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യൻ തോൽവിക്ക് കാരണം ഭീരു‌‌ത്വമെന്ന് ടീം നായകൻ വിരാട് കോലി. കളിക്കളത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ധൈര്യശാലികളാണെന്ന് തോന്നിച്ചിരുന്നില്ലെന്ന് മത്സരശേഷം കോലി പറഞ്ഞു.
 
ടീം ഇന്ത്യക്കായി കളിക്കുമ്പോൾ ആരാധകരിൽ നിന്ന് മാത്രമല്ല താരങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടാകും. എന്നാൽ അത് വർഷങ്ങളോളം മറിക്കടക്കാൻ സാധി‌ച്ചിരു‌ന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന എല്ലാവരും ഇ‌ക്കാര്യം ഉൾക്കൊള്ളണം. രണ്ട് മത്സരങ്ങളിൽ ഈ സമ്മർദ്ദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളിൽ ബാക്കിയുണ്ട്. കോലി പറഞ്ഞു.
 
അതേസമയം ഏറെകാലമായി തുടർച്ചയായി ബയോബബിളിൽ കഴിഞ്ഞത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ച‌തായി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര പറഞ്ഞു. തോൽവിയും വിജയവും ക്രിക്കറ്റിന്റെ ഭാഗമാണെന്നും തോൽവിയിൽ തളരി‌ല്ലെന്നും ബു‌മ്ര വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ മത്സരങ്ങൾ, ബയോ ബബിൾ, ടീമിന് മുകളിലെ അമിതപ്രതീക്ഷ, സമ്മർദ്ദം, സോഷ്യൽ മീഡിയ ആക്രമണം: കുറ്റം കളിക്കാരുടേത് മാത്രമോ?