Publish Date: Mon, 11 Oct 2021 (17:07 IST)
Updated Date: Mon, 11 Oct 2021 (17:10 IST)
നടന്‍ നെടുമുടി വേണുവിനെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം. അദ്ദേഹത്തിനൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്ന് അനുശ്രീ കുറിച്ചു.
അനുശ്രീയുടെ വാക്കുകള്‍
പ്രണാമം....3 ചിത്രങ്ങളില്‍ എനിക്ക് അങ്ങയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു... ആദ്യം തമ്മില്‍ കണ്ടപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചു നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നന്നായി വരും എന്ന് അനുഗ്രഹിച്ച് ആശ്ലേഷിച്ചത് എന്നും ഒരു നിധി പോലെ ഞാന്‍ മനസ്സില്‍ സൂക്ഷിക്കും....അഭിനയ മികവിന്റെ കലാകാരന് പ്രാര്‍ഥനകളോടെ നിത്യശാന്തി... ഓം ശാന്തി'- അനുശ്രീ കുറിച്ചു.