Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോണ്‍സന്‍ നിങ്ങടെ മോനാണോ? അലന്‍സിയറിന്റെ 'അപ്പന്‍' കഥാപാത്രത്തിന്റെ മറുപടി, ശക്തമായ വേഷത്തില്‍ നടന്‍

Appan | Official Trailer | Malayalam | Sony LIV | Streaming on 28th Oct

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (10:18 IST)
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'അപ്പന്‍'. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ചിത്രം ഒക്ടോബര്‍ 28 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 'അപ്പാ, ജോണ്‍സന്‍ നിങ്ങടെ മോനാണോ? 'ആണേലെന്നാ അല്ലേലെന്നാ, ആരുടെയെങ്കിലും മോനായി ജനിച്ചാ പോരെടാ, ആ കൊത്തിപ്പെറുക്കി നടക്കണ കോഴിക്കറിയോടാ അതിന്റെ തന്തേം തള്ളേം ആരാന്ന്? അവരും ജീവിക്കണില്ലേ, കൊത്തിപ്പെറുക്കി തിന്നണൂണ്ട്, തൂറണൂണ്ട്, ജനിച്ചാ നമ്മടെ ഇഷ്ടത്തിനങ്ങ് ജീവിച്ചോണം, ആരും ഒന്നും തടസ്സാവരത്'. -മജു കുറിച്ചു.
 
രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമിതയുടെ ദീപാവലി, ആശംസകളുമായി നടി