Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ദിവസം 2 റിലീസ് ചിത്രങ്ങള്‍, കുറിപ്പുമായി സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍

ഒരു ദിവസം 2 റിലീസ് ചിത്രങ്ങള്‍, കുറിപ്പുമായി സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍

കെ ആര്‍ അനൂപ്

, വെള്ളി, 11 ഫെബ്രുവരി 2022 (10:42 IST)
താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുന്ന സന്തോഷത്തിലാണ് സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' ഇന്നു മുതല്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്.മലയാളം ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ് സോണി ലൈവില്‍ പ്രദര്‍ശനം ആരംഭിച്ചു.ആന്തോളജിയിലെ ഗീതു- UNCHAINED എന്ന ചിത്രമാണ് അഖില്‍ സംവിധാനം ചെയ്തത്.
 
അഖില്‍ അനില്‍കുമാറിന്റെ വാക്കുകള്‍ 
 
എല്ലാവര്‍ക്കും നമസ്‌ക്കാരം.നാളെ ഞാന്‍ സംവിധാനം ചെയ്ത ' അര്‍ച്ചന 31 NOT OUT '-ഉം FREEDOM FIGHT എന്ന ആന്തോളജിയിലെ ' ഗീതു- UNCHAINED ' -ഉം റിലീസ് ആവുകയാണ്.ഈ സിനിമകള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്ത എന്റെ എല്ലാ സുഹൃത്തുകള്‍ക്കും,നിര്‍മ്മാതാക്കള്‍ക്കും,അഭിനയിച്ചവര്‍ക്കും സ്‌നേഹത്തോടെ എന്റെ നന്ദി അറിയിക്കുന്നു.സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ സുഹൃത്തുകള്‍ക്കും,എന്റെ നാട്ടുകാര്‍ക്കും,കുടുംബത്തിനും ഒരുപാട് നന്ദി.എല്ലാവരും പടങ്ങള്‍ കാണണം,അഭിപ്രായങ്ങള്‍ അറിയിക്കണം.വേറെന്ത് പറയണം എന്നോ,ഇനിയെന്തെന്നോ ഒന്നും അറിയില്ല..ആകെ ഒരു മിക്‌സഡ് അവസ്ഥയാണ്..എല്ലാവരും കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ -
അഖില്‍ അനില്‍കുമാര്‍ 
 
'അര്‍ച്ചന 31 നോട്ട് ഔട്ട്' ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ??ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അര്‍ച്ചന 31 നോട്ട് ഔട്ട്' ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമ: ഐശ്വര്യ ലക്ഷ്മി