Publish Date: Fri, 06 Sep 2024 (15:18 IST)
Updated Date: Fri, 06 Sep 2024 (17:18 IST)
നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണം തന്നെ ഞെട്ടിച്ചുവെന്ന് നടി അര്‍ച്ചന കവി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അര്‍ച്ചന ഇക്കാര്യം പറഞ്ഞത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെ ഉണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. എന്നാല്‍ അവരായിരിക്കും സിനിമ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികള്‍. നമ്മുടെ മനസ്സിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ള ആളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ താന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് അര്‍ച്ചന വ്യക്തമാക്കി.
അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അത് നല്ല അനുഭവമായിരുന്നു. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിനെതിരെ ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയെന്നും അത് വേദനിപ്പിച്ചുവെന്നും താരം പറഞ്ഞു.