Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ ഹോട്ട്, യൂട്യൂബ് ഹിസ്റ്ററി പരസ്യമായതോടെ വെട്ടിലായി രാജസ്ഥാന്‍ റോയല്‍സ് താരം

Ananya Pandey

കെ ആര്‍ അനൂപ്

, ബുധന്‍, 29 മെയ് 2024 (10:41 IST)
ഒരല്പനേരത്തെ അശ്രദ്ധ രാജസ്ഥാന്‍ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന് വലിയ പണി കൊടുത്തു. ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിനായി താരം എത്തുമ്പോള്‍ ഇത്തരത്തില്‍ ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് പോലും ഉണ്ടാവില്ല. അബദ്ധത്തില്‍ യൂട്യൂബ് ഹിസ്റ്ററി ലൈവിനിടെ വന്നതിന്റെ സ്‌ക്രീന്‍ഷോട്ട് വലിയ രീതിയില്‍ പ്രചരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഓണ്‍ലൈന്‍ ഗെയ്മര്‍ കൂടിയായ പരാഗ് കഴിഞ്ഞ ദിവസം നടത്തിയ ഒരു ലൈവ് സ്ട്രീമിങ്ങിനിടെയാണ് അബദ്ധംപിണഞ്ഞത്.
 
സെര്‍ച്ച് ഹിസ്റ്ററിയില്‍ ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ എന്നിവരുടെ ഹോട്ട് വീഡിയോകള്‍ തിരഞ്ഞത് യൂട്യൂബ് ഹിസ്റ്ററിയില്‍ കാണാനായി. നിമിഷനേരം കൊണ്ട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
 
ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ഓണ്‍ലൈന്‍ ഗെയിമിങ്ങിലേക്ക് താരം തിരിച്ചെത്തി. തന്റെ ലൈവ് സ്ട്രീമിങ്ങിനിടെ കോപ്പിറൈറ്റ് ഇല്ലാത്ത ഒരു മ്യൂസിക് യൂട്യൂബില്‍ പരാഗ് തിരഞ്ഞു. എന്നാല്‍ ഈ സമയത്ത് സ്‌ക്രീന്‍ മറയ്ക്കാന്‍ താരം മറക്കുകയും ചെയ്തു.ഇതോടെയാണ് യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ഓണ്‍ലൈനില്‍ പരസ്യമായത്. പരാഗിന്റെ യൂട്യൂബ് ചാനല്‍ 65,000 പേര്‍ പിന്തുടരുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിക്കുന്നത്.
 
താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഒരു 22 വയസുകാരന്റെ ഇത്തരം പ്രവൃത്തികള്‍ സ്വാഭാവികമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ വിഷയത്തില്‍ പരാഗ് യാതൊരു പ്രതികരണവും നടത്തിയില്ല.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം പറയാതെ പറഞ്ഞ് രശ്മിക മന്ദാന, എല്ലാം ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ!