Anupama Parameswaran: അനുപമയും ധ്രുവും പ്രണയത്തിലോ? ചർച്ചകൾ സജീവം

നിഹാരിക കെ.എസ്
ഞായര്‍, 26 ഒക്‌ടോബര്‍ 2025 (15:20 IST)
നടി അനുപമ പരമോശ്വരനും ധ്രുവ് വിക്രവും തമ്മില്‍ പ്രണയത്തിലോ? സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ച. മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തിയ 'ബൈസൺ' എന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. ഈ സിനിമയുടെ പ്രൊമോഷനുവേണ്ടി ഇരുവരും ഒരുമിച്ചെത്തിയതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 
 
സിനിമയിൽ ധ്രുവ് വിക്രമിനോടൊപ്പം അഭിനയിച്ച അനുഭവങ്ങൾ അടുത്തിടെ അനുപമ പറഞ്ഞിരുന്നു. ഫിസിക്കലി ഒരുപാട് കഷ്ടപ്പാടുകള്‍ അദ്ദേഹം സഹിച്ചു. കബഡി പഠിച്ചു, ബോഡി ബില്‍ഡിങ് നടത്തി അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ധ്രുവ് ചെയ്തിട്ടുണ്ട് എന്ന് അനുപ പറഞ്ഞു. ധ്രുവിനെപ്പോലെ ഹാര്‍ഡ് വര്‍ക്കിങ്ങും ഡിറ്റര്‍മിനേഷനുമുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല. അയാളെപ്പോലെ ഒരു നടന്‍ വേറെയില്ലെന്ന് ഉറപ്പാണ് എന്നും അനുപമ പറഞ്ഞിരുന്നു. 
 
പേളി മാണി ഷോയിൽ ധ്രുവും രജിഷ വിജയനും പങ്കെടുത്തിരുന്നു. ഇതിൽ അനുപമയുടെ പേര് പറഞ്ഞ് പേളി മാണി ധ്രുവിനെ കളിയാക്കുന്നുണ്ട്. ഇത് സമീപത്തിരുന്ന രജിഷ പൊട്ടിച്ചിരിക്കുകയാണ്. അർഥം വെച്ചുകൊണ്ടുള്ള സംസാരമായിരുന്നു പേളിയുടേത് എന്ന കണ്ടെത്തലിലാണ് ആരാധകർ. ഇത് കൂടാതെ, ധ്രുവ്, അനുപമ, രജിഷ എന്നിവർ ഒരുമിച്ചുള്ള ഒരു അഭിമുഖത്തിന്റെ ചില ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
 
നേരത്തെ, അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ലിപ്‌ലോക്ക് ചെയ്യുന്ന തരത്തിൽ ബ്ലൂമൂണ്‍ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്. ഇതോടെയാണ് ഡേറ്റിങ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഏതാണ് പ്രണയ ഗോസിപ്പുകളോട് അനുപമയും ധ്രുവും ഇതുവരെ പ്രതികരിച്ചിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു

തൃശൂരില്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 31 ന്; ടിക്കറ്റ് ബുക്ക് ചെയ്യാം

അടുത്ത ലേഖനം
Show comments