മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'. കഴിഞ്ഞ ദിവസം റിലീസ് ആയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്യു തോമസിന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് അഭിപ്രായങ്ങൾ.
ആദ്യ ദിനം തിയേറ്ററിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിലൂടെ മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. പത്തൊമ്പതിനായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം ചിത്രം വിറ്റത്. വരും ദിവസങ്ങിൽ സിനിമ മികച്ച ബുക്കിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രണയവിലാസം എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.