Webdunia - Bharat's app for daily news and videos

Install App

ഭാര്യ ഗര്‍ഭിണി, മൂന്നാമതും അച്ഛനാകാന്‍ ഒരുങ്ങി നടന്‍ ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 മെയ് 2024 (15:37 IST)
തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ മൂന്നാമതും അച്ഛനാകാന്‍ ഒരുങ്ങുന്നു. അടുത്തിടെ ഒരു ആരാധകന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്‍ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു.ഭാര്യ ആരതിയ്ക്കും മകള്‍ ആരാധനയ്ക്കും ഒപ്പമായിരുന്നു നടന്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
 
  ശിവകാര്‍ത്തികേയന്റെ ഭാര്യ ആരതി വീണ്ടും ഗര്‍ഭിണിയായി. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങളിലും വീഡിയോകളിലും ആരതിയെ കാണുമ്പോള്‍ തന്നെ ബേബി ബംപ് വന്ന പോലെയുണ്ട്. ശിവകാര്‍ത്തികേയനും ആരതിയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.
 ഇരുവരുടെയും ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
 ശിവകാര്‍ത്തികേയന്റെയും ആരതിയുടെയും വിവാഹം 2010ലാണ് നടന്നത്. സിനിമാരംഗത്ത് പ്രശസ്തനായ ശേഷമാണ് മകള്‍ ആരാധന ജനിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം 2021 ലാണ് മകന്‍ ജനിച്ചത്.
 
ശിവകാര്‍ത്തികേയന്‍ 'അമരന്‍' എന്ന സിനിമയുടെ തിരക്കിലാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'എസ്‌കെ 23' എന്ന ചിത്രത്തിനായി നടന്‍ തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.അമരന്‍ എന്ന സിനിമയുടെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.സെപ്റ്റംബറില്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments