Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൂര്യ 44' വില്ലിന്റെ കാര്യത്തില്‍ തീരുമാനമായി ! ഷൂട്ടിംഗ് ജൂണില്‍

Tamil filmmaker Karthik Subbaraj announced Suriya 44 bow has been decided! Shooting in June

കെ ആര്‍ അനൂപ്

, വ്യാഴം, 30 മെയ് 2024 (15:26 IST)
നടന്‍ സൂര്യ തന്റെ 44-ാമത്തെ ചിത്രത്തിനായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജുമായി കൈകോര്‍ക്കുന്നു. അപ്രതീക്ഷിത പ്രഖ്യാപനം വന്നിട്ട് നാളുകള്‍ ഏറെയായി. ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നടന്‍ വിജയ് കുമാര്‍ ആണ് സൂര്യയുടെ വില്ലനായി ചിത്രത്തില്‍ എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് വേണ്ടി പുതിയ പ്രതിനായകനെ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിജയ് കുമാര്‍ പ്രതിനായക വേഷത്തിന് യോജിച്ച ആളാണെന്ന് സൂര്യയാണ് സംവിധായകനോട് പറഞ്ഞത്. 'സൂര്യ 44' ല്‍ സൂര്യയ്ക്കൊപ്പം വിജയ് കുമാറും ഉണ്ടാകും.
 
വിജയ് കുമാര്‍ അഭിനയിച്ച 'ഉറിയടി 2'വിതരണവകാശം സൂര്യ സ്വന്തമാക്കിയിരുന്നു. സൂര്യയും വിജയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. 'സൂരറൈ പോട്ര്'ന് സംഭാഷണങ്ങള്‍ എഴുതിയത് വിജയ് കുമാര്‍ ആയിരുന്നു.
 
 കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ വില്ലനായി വിജയ് കുമാര്‍ എത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. പൂജ ഹെഗ്ഡെ, ജയറാം, ജോജു ജോര്‍ജ്ജ് എന്നിവരും 'സൂര്യ 44' ന്റെ ഭാഗമാകുമെന്ന് പറയപ്പെടുന്നു, ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും. 
 
സൂര്യ 44'ന്റെ അണിയറ പ്രവര്‍ത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രേയാസ് കൃഷ്ണ ക്യാമറ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് ഷഫീക്ക് മുഹമ്മദ് അലി നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ജൈക്ക ആണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേശു ഈ വീടിന്റെ നാഥന്‍ 100 കോടി കളക്ഷന്‍ നേടിയ പോലെ, എന്റെ എല്ലാ പടങ്ങളും ലാഭമാണ്; നാദിര്‍ഷാ