Webdunia - Bharat's app for daily news and videos

Install App

അരിസ്റ്റോ സുരേഷിന്റെ നായികയാകാനൊരുങ്ങി നിത്യ മേനോൻ

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (13:50 IST)
അരിസ്റ്റോ സുരേഷിന്റെ നായികയായാൻ തയ്യാറെടുക്കുകയാണ് നിത്യ മേനോൻ. ടി കെ രജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അരിസ്റ്റോ സുരേഷിന്റെ നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്തെ നെയ്യാറ്റിൻ‌കരയിൽ ആരംഭിച്ചു.
 
നീണ്ട ഇടവേൾക്ക് ശേഷമാണ് നിത്യ മേനോൻ മലയാള സിനിമയി നായികയി തിരിച്ചെത്തുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി നിത്യ മേനോൻ നായികയായത്. 
 
ഉച്ചഭാഷിണി കോളാംബികൾ സുപ്രീം കോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളൂടെ കഥപറയുന്നതാണ് സിനിമ പറയുന്നത്. ആം‌പ്ലിഫയർ നാണു എന്നാണ് ചിത്രത്തിൽ അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പെര്. രഞ്ജിപണിക്കർ, രോഹിണി. ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 
 
രമേശ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരികുന്നത്, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രവിവർമ്മനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments