Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ ദർശനത്തിനെത്തിയ തെലങ്കാന സ്വദേശികളാ‍യ യുവതികൾ പ്രതിഷേധം കാരണം മടങ്ങി

ശബരിമലയിൽ ദർശനത്തിനെത്തിയ തെലങ്കാന സ്വദേശികളാ‍യ യുവതികൾ പ്രതിഷേധം കാരണം മടങ്ങി
, ഞായര്‍, 21 ഒക്‌ടോബര്‍ 2018 (11:20 IST)
ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ട് യുവതികൾ കൂടി ദർശനം നടത്താതെ മടങ്ങി. തെലങ്കാനയിലെ ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷയുമാണ് ബന്ധുക്കളോടൊപ്പം ശബരിമലയിൽ ദർശനം നടത്താനെത്തീയത്. ആദ്യ നടപ്പന്തലിൽ വച്ചൂതന്നെ ഇവരെ പ്രതിഷേധക്കാർ തടയുകയായിരുന്നു. 
 
ഇതോടെ പൊലീസ് സംരക്ഷണത്തോടെ യുവതികളെ ഗാർഡ് റൂമിലേക്ക് മാറ്റി. പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇവർ മലകയറാൻ എത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പുരുഷൻ‌മാരും മറ്റു മുതിർന്ന സ്ത്രീകളും ശബരിമല ദർശനം നടത്തുന്നതിനായി പോയിട്ടുണ്ട്.
 
ഇവിടെയുള്ള പ്രതിഷേധങ്ങൾ അറിയതെയാണ് തങ്ങൾ ശബരിമലയിൽ എത്തിയത് എന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ശബരിമലയിൽ ദർസനം നടത്തണമെങ്കിൽ സംരക്ഷണം നൽകാം എന്ന് പൊലീസ് നിർദേശിച്ചെങ്കിലും തങ്ങൾക്ക് ദർശനം നടത്തേണ്ടതില്ല എന്ന് യുവതികൾ വ്യക്തമാക്കി. ഇതോടെ പൊലീസ് സംരക്ഷണയിൽ ഇവർ നിലക്കലിലേക്ക് മടങ്ങി, സംസ്ഥനത്ത് വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തുന്നതിനായി എത്തിച്ചേർന്നതാണ് തെലങ്കാനയിൽനിന്നുള്ള കുടുംബം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രത്തിന് പരിമിതികളുണ്ട്: സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രം തയ്യാറെന്ന് ശ്രീധരൻ പിള്ള