ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വെല്ലുവിളികളികൾ തുറന്നു സമ്മതിച്ച് ഡി ജി പി ലോക്നാഥ് ബെഹ്‌റ. മണ്ഡലകാലം ക്രമസമാധാന പാലനത്തിൽ പൊലീസിന് കടുത്ത വെല്ലുവിളിയാണെന്ന് ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
ശബരിമലയിൽ പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കും. ക്രമസമാധാന പാലനത്തിന് സബരിമലയിൽ ഉന്നത ഉദ്യോഗസ്ഥരെതന്നെയാണ് നിയോഗിച്ചിരിക്കുന്നത്. എങ്കിലും വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ പരിശോധന നടത്തും. എന്നാൽ നട അടച്ചതിന് ശേഷമായിരിക്കും ഇത് നടത്തുക എന്ന് ഡി ജി പി വ്യക്തമാക്കി.