Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'താരമുല്യമൊരു ബാധ്യതയാവാതെ മുന്നോട്ട് കുതിക്കുന്ന നടന്‍'; അര്‍ജുന്‍ അശോകന് പിറന്നാളാശംസകളുമായി സാജിദ് യാഹിയ

Arjun Ashokan Indian film actor

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഓഗസ്റ്റ് 2022 (17:30 IST)
അര്‍ജുന്‍ അശോകന് പിറന്നാളാശംസകളുമായി നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ. 'പല്ലൊട്ടി 90's കിഡ്സ്' എന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നു.
 
'സിനിമകളുടെ വലിപ്പ ചെറുപ്പം നോക്കാതെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ സ്‌പേസില്‍ പരാധിയില്ലാതെ.. നല്ല സിനിമകളുടെ ഭാഗമാവാന്‍ തന്റെ താരമുല്യമൊരു ബാധ്യതയാവാതെ മുന്നോട്ട് കുതിക്കുന്ന പ്രിയപ്പെട്ട അര്‍ജ്ജുന്‍ അശോകന്.. ഞങ്ങളുടെ ആദ്യ സ്വപ്നത്തിലെ നായകന്‍ ഉണ്ണി ദാമോദരന് പിറന്നാള്‍ ആശംസകള്‍ '-സാജിദ് 
 
ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന ചിത്രം 90 കളില്‍ ജനിച്ച ഓരോ കുട്ടികളുടെയും ബാല്യകാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു. സൈജു കുറുപ്പിനെ കൂടാതെ ചില പ്രമുഖ താരങ്ങളും അണിനിരക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം, ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സെന്തില്‍ കൃഷ്ണ