സി.ബി.ഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത് .മമ്മൂട്ടി ചിത്രത്തിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നവെന്നും ഒരു പരിധി വരെ അത് തടയുവാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ കെ മധു പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കാനഡ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനായ സന്തോഷത്തിലാണ് കെ മധു.CBI സീക്വന്‍സ് ചിത്രങ്ങളെ സ്‌നേഹിക്കുന്ന ഒട്ടേറെപ്പേരെ കണ്ടുവെന്നും സംവിധായകന്‍ പറയുന്നു.
കെ മധുവിന്റെ വാക്കുകള്‍
കനേഡിയന്‍ കാറ്റിലും CBI 5 ചിത്രത്തിനോടുള്ള സ്‌നേഹസുഗന്ധം ഞാന്‍ അനുഭവിച്ചു. കാനഡയിലെ യാത്രകളില്‍ ഞങ്ങളുടെ CBI സീക്വന്‍സ് ചിത്രങ്ങളെ സ്‌നേഹിക്കുന്ന ഒട്ടേറെപ്പേരെ കണ്ടു. അവര്‍ സ്‌നേഹബഹുമാനത്തോടെ എന്നെ അവരവരുടെ സെല്‍ഫിക്കുള്ളിലാക്കി ; സിനിമയെകുറിച്ച് വാതോരാതെ സംസാരിച്ചു. അതില്‍ നിന്ന് ഈ ജനതയെ അത്രകണ്ട് ചിത്രം രസിപ്പിച്ചിട്ടുണ്ടെന്ന ബോധ്യത്താല്‍ എന്റെ മനസ്സ് നിറഞ്ഞു . ഒരു സുന്ദര സായാഹ്നത്തില്‍ Mammootty Fans & Welfare Association International Canada യുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം സ്വീകരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്കുള്ള എന്റെ മറുപടിയില്‍ ശ്രീ. മമ്മൂട്ടിയും എസ് എന്‍ സ്വാമിയും നിറഞ്ഞു നിന്നപ്പോള്‍ ആ മഹനീയ വ്യക്തിത്വങ്ങള്‍ ഇവിടെ ഉള്ളതായി തോന്നി പോകുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്കും അതില്‍ കൗതുകമുണ്ടായി.ഒരു കലാകാരനെന്ന നിലയില്‍ മറുനാട്ടില്‍ നേടുന്ന ഓരോ അംഗീകാരവും മഹനീയമാണ് . ആ സന്തോഷം ഒരു സംവിധായകനെന്ന നിലയില്‍ എന്നിലേക്കെത്തിച്ചേരാന്‍ കാരണഭൂതരായ ഏവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി.