Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലൊടിയാഞ്ഞത് തന്നെ ഭാഗ്യം, ഇടി കൊള്ളുകയല്ലാതെ വേറെ വഴിയില്ലായിരുന്നു: ആര്യ

എല്ലൊടിയാഞ്ഞത് തന്നെ ഭാഗ്യം, ഇടി കൊള്ളുകയല്ലാതെ വേറെ വഴിയില്ലായിരുന്നു: ആര്യ
, വ്യാഴം, 22 ജൂലൈ 2021 (14:34 IST)
പാ രഞ്ജിത്ത് സംവിധാനം ചെയ്‌‌ത സര്‍പാട്ട പരമ്പരൈ വലിയ വലിയ കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്. പഴയകാല തമിഴ് ബോക്‌സിങ് സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ആര്യയാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ആര്യ. 
 
സിനിമ ബോക്‌സിങിനെ സംബന്ധിച്ചതായതിനാൽ തന്നെ അടിയും ഇടിയും കൊള്ളുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലായിരുന്നുവെന്ന് ആര്യ പറയുന്നു. ഒട്ടുമിക്കവര്‍ക്കും കുറെ മുറിവുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ ഒന്നും അത്രക്ക് ഗുരുതരമായില്ല. ആരുടെയും എല്ലൊടിഞ്ഞില്ല എന്നത് തന്നെ മഹാഭാഗ്യമാണ് ആര്യ പറയുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് അപ്പുറത്തുള്ളയാളെ ഇടിക്കുന്ന ശബ്ദം കേള്‍ക്കുന്നത് വരെ പാ രഞ്ജിത്ത് ഷോട്ടിന് കട്ട് പറയില്ലെന്ന് നേരത്തെ ആര്യ മറ്റൊരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
 
 ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനായ പാ രഞ്ജിത്ത് തന്നെയാണ്  ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകരവാദികളായി ചിത്രീകരിച്ചു: മാലിക് സിനിമയ്ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം